ID : Password:

അപേക്ഷ നല്‍കുന്നതിനു മുന്‍പ് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്‌.

1. സ്പോണ്‍സര്‍ ചെയ്യുന്ന സംഘടനകള്‍ ഒരു പ്രൊഫോര്‍മ online ആയി പൂരിപ്പിച്ച് നല്‍കേണ്ടതാണ്. ’സ്പോണ്‍സറുടെ വിവരങ്ങള്‍’ എന്ന ലിങ്ക് വഴി സ്പോണ്‍സറുടെ പ്രൊഫോര്‍മ പൂരിപ്പിക്കാവുന്നതാണ്. ചുവന്ന അക്ഷരത്തില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതുണ്ട്. സ്പോണ്‍സറുടെ പ്രൊഫോര്‍മ സമര്‍പ്പിച്ച ശേഷം ‘Print proforma’ എന്ന ഭാഗത്ത് click-ചെയ്ത് print out എടുക്കാവുന്നതാണ്.

2. ഗുണഭോക്താക്കളുടെ അപേക്ഷ പൂരിപ്പിക്കുന്നതിനു മുന്‍പ് ‘ഗുണഭോക്താവിന്റെ വിവരങ്ങള്‍’ എന്ന ലിങ്ക് സന്ദര്‍ശിച്ച് ഗുണഭോക്താക്കളുടെ പേരും, വിലാസവും നല്‍കേണ്ടതാണ്. ‘ഗുണഭോക്താവിന്റെ വിവരങ്ങള്‍’ സമര്‍പ്പിച്ചാല്‍ മാത്രമേ ഗുണഭോക്താക്കളുടെ അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളൂ.

3. സ്പോണ്‍സറുടെ പ്രൊഫോര്‍മ, ഗുണഭോക്തൃപട്ടിക, ധാരണാപത്രം, DD ഇവ സമര്‍പ്പിച്ചു കഴിഞ്ഞ സംഘടനകള്‍ക്ക് ഗുണഭോക്താക്കളുടെ അപേക്ഷ online –ആയി സമര്‍പ്പിക്കാവുന്നതാണ്. ‘ഗുണഭോക്താവിന്റെ അപേക്ഷ’ എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ അപേക്ഷകരുടെ പട്ടിക കാണാവുന്നതാണ്. പട്ടികയുടെ ഓരോ അപേക്ഷന്റെയും വലതു വശത്തയി കാണുന്ന Edit button click-ചെയ്താല്‍ online –ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഫോട്ടോ സഹിതം പൂരിപ്പിക്കാവുന്നതാണ്‌.

4. ഗുണഭോക്തൃപട്ടികയിലെ അപേക്ഷന്റെ പേരിനു നേരെയുള്ള ‘Print’ button click –ചെയ്ത് അപേക്ഷ print ചെയ്യാവുന്നതാണ്‌.

5. അപേക്ഷയോടൊപ്പം അനുബന്ധങ്ങള്‍ കൂടി അപേക്ഷകന്‍ ഒപ്പിട്ട് നല്‍കേണ്ടതാണ്. ‘അനുബന്ധങ്ങള്‍’ എന്ന ഭാഗത്ത് ഇത് ലഭ്യമാണ്.

6.Sponsor –ചെയ്യുന്ന സംഘടന ബോര്‍ഡുമായി ഏര്‍പ്പെടേണ്ട കരാര്‍ 'ധാരണാപത്രം' എന്ന ലിങ്കില്‍ നിന്നും download ചെയ്ത് print –എടുത്ത പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. പ്രൊഫോര്‍മ, ഗുണഭോക്തൃ പട്ടിക, ധാരണാപത്രം, DD എന്നിവ കത്തില്‍ പറഞ്ഞ വിലാസത്തില്‍ (ഹെഡ് ഓഫീസില്‍) നല്‍കേണ്ടതാണ്‌.