കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
ഒരു കേരള സര്‍ക്കാര്‍ സ്ഥാപനം
ശ്രീ. പി. പ്രസാദ്‌
ചെയര്‍മാന്‍, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
Mobile No. : 9446386719
E-Mail : prasadiskra@gmail.com
സംസ്‌ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ്‌ ചെയര്‍മാന്‍.
സി.പി.ഐ. സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗം .
സി.പി.ഐ. പത്തനംതിട്ട ജില്ലാ സെക്രട്ടറി, സംസ്‌ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. എ.ഐ.വൈ.എഫ്‌. സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗമായിരുന്നു. ജനയുഗം തിരുവനന്തപുരം യൂണിറ്റ്‌ മാനേജരായി പ്രവര്‍ത്തിച്ചു. എ.ഐ.ടി.യു.സി. നേതൃത്വത്തിലുള്ള നിരവധി തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയായിട്ടുണ്ട്‌. ഇപ്പോള്‍ ആദിവാസി മഹാസഭ അഖിലേന്ത്യാ നിര്‍വാഹകസമിതിയംഗം.

മാവേലിക്കര നൂറനാട്‌ പാലമേല്‍ സുജാലയത്തില്‍ ജനനം.
അച്‌ഛന്‍: പരമേശ്വരന്‍ നായര്‍,
അമ്മ: ഗോമതിയമ്മ,
ഭാര്യ: ലൈന.
മക്കള്‍: ഭഗത്‌ പ്രസാദ്‌, അരുണ അല്‍മിത്ര.

എ.ഐ.എസ്‌.എഫ്‌. രാഷ്‌ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ പ്രസാദ്‌ ഹരിത രാഷ്‌ട്രീയപ്രസ്‌ഥാനത്തിലൂടെ വയലേലകളെ സംരക്ഷിക്കുന്നതില്‍ നേതൃത്വം വഹിച്ചു. നര്‍മ്മദാ, പ്ലാച്ചിമട സമരങ്ങള്‍, ക്വാറി, കരിമണല്‍ ഖനനം, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണം എന്നിങ്ങനെ നിരവധി പരിസ്‌ഥിതി സംരക്ഷണ സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. റഷ്യ, ക്യൂബ, ചൈന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കയില്‍ ചേര്‍ന്ന ലോക യുവജന സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.