കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
ഒരു കേരള സര്‍ക്കാര്‍ സ്ഥാപനം
പതിനാലാം കേരള നിയമസഭയുടെ നാലാം സമ്മേളനം 23 ഫെബ്രുവരി 2017 ന്

സര്‍ക്കുലര്‍

തീയതി :17.02.2017

പതിനാലാം കേരള നിയമസഭയുടെ നാലാം സമ്മേളനം, നിര്‍ദ്ദിഷ്ട കലണ്ടര്‍ പ്രകാരം 2017 ഫെബ്രുവരി 23 മുതല്‍ ആരംഭിക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയക്രമപ്രകാരം 2017 മാര്‍ച്ച് 2, 10 എന്നീ തീയതികളിലായിരിക്കും 'ഭവന വകുപ്പ്' സംബന്ധിച്ചുള്ള ചോദ്യോത്തരങ്ങള്‍ നിയമസഭയില്‍ നല്‍കേണ്ടി വരുന്നത്. ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്കു വരാവുന്ന ഭവന നിര്‍മ്മാണ ബോര്‍ഡിനെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് തയ്യാറായിരിക്കണാമെന്ന് ഇതിനാല്‍ എല്ലാ വിഭാഗം മേധായികളോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുന്നു. ഇതിലേയ്ക്ക് ഓരോ ഓഫീസിലും/ വിഭാഗത്തിലും ഓരോരുത്തരെ പ്രത്യേകമായി ചുമതലപ്പെടുത്തേണ്ടതാണ്. കൂടാതെ ഓരോ ഓഫീസിലേയും / വിഭാഗത്തിലേയും സീനിയര്‍ ഉദ്ദ്യോഗസ്ഥന്‍ നിയമസഭാ സമ്മേളന ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 മണിവരെ ഓഫീസില്‍ ഹാജരായിരിക്കേണ്ടാതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

 

sd/-

അഡീഷണല്‍ സെക്രട്ടറി

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്